2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ഉപക്രമം

ഞാന്‍ - സി കെ വി നമ്പൂതിരി ചോളമണ്‍ - നവാഗതനായ ബ്ലോഗര്‍ - ബ്ലോഗിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പ് ആണിത് - അറിവുകുറവിന്റെതായി വന്നുഭവിക്കാവുന്ന പോരായ്മകള്‍ സദയം പൊറുക്കുക; പ്രോത്സാഹിപ്പിക്കുക. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള എന്റെ ചില രചനകളും ചിന്താശകലങ്ങളും ഇവിടെ കുറിക്കപ്പെടാമെന്നു കരുതുന്നു. സുമനസ്സുകളായ സുഹൃത്തുകള്‍ക്കായി ഞാന്‍ വിളമ്പുന്ന ലളിതവിഭവങ്ങള്‍ - നമുക്കു കൂട്ടായി രുചിക്കാം; ആസ്വദിക്കാം; അപഗ്രഥിക്കാം; അഭിപ്രായങ്ങള്‍ പറയാം... അങ്ങനെ...അങ്ങനെ...അക്ഷയമായ, അക്ഷരമായ ഒരു കൊച്ചുകൂട്ടായ്മ... അതാണ്‌...അതുതന്നെയാണെന്റെ ആഗ്രഹം. വരൂ... വരൂ... സര്‍ഗവേദിയിലേക്ക്... അതിന്റെ ഉപവിഭാഗങ്ങളായ പ്രണവം , സകലം. ദര്‍പ്പണം, സംവാദം എന്നിവയിലേക്ക് സ്നേഹപൂര്‍വമായ സ്വാഗതം...!